5 March 2026, Thursday

Related news

February 24, 2026
February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026

പാട്ടിന്റെ ശബ്ദം കുറക്കാന്‍ ആവശ്യപ്പെട്ടതിന് അയല്‍വാസി വെടിവച്ചു; ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2023 8:59 pm

അത്യുച്ചത്തിൽ പാട്ടുവച്ചത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടതിനുപിന്നാലെ അയല്‍വാസിയുടെ വെടിയേറ്റ 30 കാരി ചികിത്സയിലിരിക്കെ മരിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സിരാസ്പൂരിലാണ് സംഭവം. രഞ്ജു എന്ന യുവതിയാണ് മരിച്ചത്. വെടിയേറ്റതിനുപിന്നാലെ ഗര്‍ഭം അലസുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ഞായറാഴ്ച ഹരീഷിന്റെ വീട്ടിൽ മകന്റെ കുവാൻ പൂജ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഡി.ജെ പാർട്ടി സംഘടിപ്പിച്ചു. ഉച്ചത്തിലുള്ള ശബ്ദം ബുദ്ധിമുട്ടായി അനുഭവപ്പെട്ടപ്പോൾ രഞ്ജു അവരുടെ ബാൽക്കണിയിലിറങ്ങി ഹരീഷിനോട് ശബ്ദം കുറ‍യ്ക്കാൻ ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ ഹരീഷ് തോക്കുമായെത്തി രഞ്ജുവിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രഞ്ജു മൂന്ന് കുട്ടികളുടെ മാതാവാണ്. യുവതിയും കുടുംബവും ബിഹാർ സ്വദേശികളാണ്. 

യുവതിക്ക് നേരെ വെടിയുതിർത്ത ഹരീഷ്, തോക്കിന്റെ ഉടമയായ സുഹൃത്ത് അമിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരിച്ചതിനുപിന്നാലെ ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Eng­lish Sum­ma­ry: Preg­nant woman shot dead after being asked to turn down music

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.