4 March 2026, Wednesday

Related news

February 27, 2026
February 26, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026

താമരശ്ശേരിയില്‍ ഗര്‍ഭിണിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച സംഭവം; പ്രതി പിടിയില്‍

Janayugom Webdesk
കോഴിക്കോട്
December 25, 2025 8:14 am

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി ഷാഹിദ് റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതിയെ നാല് ദിവസത്തോളം വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചതായാണ് പുറത്തുവരുന്ന വിവരം. ദേഹമാസകലം ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച നിലയിലായിരുന്നു യുവതി. നിലവിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ പരിക്കുകൾ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ വിട്ടയച്ചതിന് പിന്നാലെ വീട്ടിലെത്തി ഇയാൾ യുവതിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.