ഉത്തർപ്രദേശിലെ ഹാപൂരിൽ ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് തീകൊളുത്തി. അവിവാഹിതയായ മകൾ ഗർഭിണിയാണെന്നാരോപിച്ചാണ് ഇരുവരുംചേര്‍ന്ന് 21 കാരിയായ യുവതിയെ തീകൊളുത്തിയത്. കുട്ടിയുടെ പിതാവിനെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും യുവതി വിവരങ്ങളൊന്നും വെളിപ്പെടുത്തിയില്ല.
തുടർന്ന് യുവതിയെ അമ്മയും സഹോദരനും ചേർന്ന് കാട്ടിലേക്ക് കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു.വനത്തിലെ ചില കർഷകർ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തില്‍ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണെന്നും അവർ പറഞ്ഞു.
യുവതി ഗുരുതരാവസ്ഥയിലാണെന്നും മീററ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
English Summary: Pregnant woman was taken to the forest and set on fire: mother and brother arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.