22 October 2024, Tuesday
KSFE Galaxy Chits Banner 2

ഒരുങ്ങുന്നു, 30 ബഹിരാകാശ ദൗത്യങ്ങള്‍

Janayugom Webdesk
ചെന്നൈ
February 8, 2024 8:47 pm

അടുത്ത 14 മാസത്തില്‍ ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 30 ബഹിരാകാശ വിക്ഷേപണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്ത്യൻ നാഷണല്‍ സ്പേസ് പ്രമോഷൻ ആന്റ് ഓതറൈസേഷൻ സെന്റ(ഇൻ‑സ്പേസ്). വാണിജ്യ, വാണിജ്യേതര, സ്വകാര്യ വിക്ഷേപണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്. ഗഗൻയാൻ പരീക്ഷണ വിക്ഷേപണവും ഇക്കൂട്ടത്തിലുണ്ടെന്ന് ഇൻ‑സ്പേസ് പറഞ്ഞു. 

നാല് വാണിജ്യ ദൗത്യങ്ങളില്‍ ഏഴെണ്ണം ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് നടത്തുന്നതെന്നും എൽ ആൻഡ് ടി-എച്ച്എഎൽ കൺസോർഷ്യത്തിൽ നിന്ന് രണ്ട് പിഎസ്എല്‍വി വിക്ഷേപണം യാഥാര്‍ത്ഥ്യമാക്കുന്നത് ഉള്‍പ്പെടെ ഇതില്‍ ഉണ്ടെന്നും ഇൻ‑സ്പേസ് പറഞ്ഞു. ദിഗംതര റിസര്‍ച്ച് ആന്റ് ടെക്നോളജി, ധ്രുവ സ്പേസ്, സ്പേസ് കിഡ്സ് ഇന്ത്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി-മദ്രാസ്, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സി വി രാമൻ ഗ്ലോബല്‍ യൂണിവേഴ്സിറ്റി ഒഡിഷ എന്നീ സ്ഥാപനങ്ങളാണ് സ്വകാര്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നത്. 

Eng­lish Summary:Preparing, 30 space missions
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.