മണിപ്പൂർ തലസ്ഥാനമായ ഇംഫാൽ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം. ഇംഫാലിലും പരിസരത്തുമുള്ള വ്യോമപാത അടച്ചു. പൊലീസും എയർപോർട്ട് അധികൃതരും കനത്ത ജാഗ്രതയിലാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 2:30നാണ് അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ സുരക്ഷാ ആശങ്ക മുൻനിർത്തിയാണ് വ്യോമപാത അടച്ചത്. വ്യോമപാത അടച്ചത്തോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇംഫാലിലേക്കും തിരിച്ചുമുള്ള ഏതാനും വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ചില ഇൻകമിംഗ് വിമാനങ്ങൾ ഇംഫാൽ വ്യോമാതിർത്തിയിൽ നിന്ന് തിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു. വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ സർക്കാർ ഇന്റർനെറ്റ് നിരോധനം നവംബർ 23 വരെ നീട്ടിയതിന് തൊട്ടുപിന്നാലെയാണ് സംഭവം.
English Summary: presence of drones; Imphal airstrip closed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.