രാജ്യം വികസനത്തിന്റെ പാതയിലെന്ന് പാര്ലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രതിസന്ധികള്‍ക്ക് ഇടയിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളര്‍ന്നു.കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പുതിയ ഭാരതത്തിന്റെ ഉദയമാണ്. ലക്ഷകണക്കിന് യുവാക്കള്‍ക്ക് ജോലി നല്‍കാനാ.ി കായിക രംഗത്തും, രാജ്യത്ത് നേട്ടമുണ്ടാക്കി.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ദ്രൗപതി മുര്‍മുവിന്റെ പ്രസംഗം. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്നു പതിറ്റാണ്ടിനു ശേഷം വനിതാ സംവരണം യാഥാര്‍ത്ഥ്യമായി. ബില്‍ പാസ്സാക്കിയത് ചരിത്ര നേട്ടമാണ്.ക്രിമിനല്‍ നിയമങ്ങളും പരിഷ്‌കരിച്ചു.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി.ചന്ദ്രയാന്‍ വിജയം അഭിമാനകരമാണ്.ജി20 ഉച്ചകോടി വിജയകരമായി നടപ്പാക്കാനായി.അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാര്‍ലമെന്റില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ജമ്മുകശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധനയാണിത്. ചെങ്കോല്‍ പിടിച്ച് നയിച്ചാണ് രാഷ്ട്രപതിയെ പാര്‍ലമെന്റിലേക്ക് ആനയിച്ചത്.പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിര്‍ദേശങ്ങള്‍ക്കായി ഉയരണമെന്ന് പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. പ്രതിപക്ഷം സഹകരിക്കണം. എന്നാല്‍ മാന്യമല്ലാത്ത പെരുമാറ്റം അനുവദിക്കാനാവില്ല. കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങള്‍ എല്ലാവരും കണ്ടതാണ്. ഈ ബജറ്റ് സമ്മേളനം നാരീശക്തിയുടെ ഉത്സവമാണ്. തെരഞ്ഞെടുപ്പിന് ശേഷം പൂര്‍ണ്ണ ബജറ്റുമായി വീണ്ടും കാണാമെന്നും നരേന്ദ്രമോഡി അഭിപ്രായപ്പെട്ടു
English Summary:
President Draupadi Mooroo said that the country is going through legendary achievements
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.