ഇറാന്റെ 14ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂൺ 28ന് നടത്താൻ ഇറാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകള്‍.
നിലവിൽ പ്രസിഡന്റായി ചുമതലയേൽക്കുന്ന ഇറാന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബർ, ജുഡീഷ്യറി ചീഫ് ഗൊലാംഹുസൈൻ മൊഹ്‌സെനിഇജെയ്, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബക്കർ ഖാലിബാഫ്, നിയമകാര്യ വൈസ് പ്രസിഡന്റ് മുഹമ്മദ് ദെഹ്ഖാൻ, പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്.
ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർഅബ്ദുള്ളാഹിയാൻ ഉൾപ്പെടെയുള്ളവരും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനുപിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.
ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 131 അനുസരിച്ച്, പ്രസിഡന്റിന് ചുമതലകൾ നിർവഹിക്കാൻ കഴിയുന്നില്ലെങ്കിൽ ആദ്യത്തെ വൈസ് പ്രസിഡന്റ് എക്സിക്യൂട്ടീവ് ബ്രാഞ്ചിന്റെ ചുക്കാൻ പിടിക്കും. കൂടാതെ, പരമാവധി 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ഇടക്കാല പ്രസിഡന്റ് ബാധ്യസ്ഥനാണെന്നും സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മെയ് 30 മുതൽ ജൂൺ മൂന്ന് വരെ രജിസ്ട്രേഷൻ നടത്തുമെന്നും തുടർന്ന് ജൂൺ 12 മുതൽ 27 വരെ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary: Presidential election in Iran on June 28
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.