16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026

രാസ ലഹരിയുടെ വ്യാപനം വർത്തമാനകാലത്തെ ഏറ്റവും വലിയ വിപത്ത്: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
March 2, 2025 10:51 pm

കേരള സമൂഹം നേരിടുന്ന വർത്തമാനകാലത്തെ ഏറ്റവും വലിയ വിപത്ത് രാസ ലഹരിയുടെ വ്യാപനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയില്‍ പറഞ്ഞു. 

ഇതിനെതിരെ മുഴുവൻ സാമൂഹിക രാഷ്ട്രീയ ശക്തികളും അടിയന്തരമായി രംഗത്തിറങ്ങണമെന്നും നമ്മുടെ കൺമുന്നിൽ ഒരു തലമുറ വിനാശത്തിന്റെ ആഴങ്ങളിലേക്ക് വീഴുമ്പോൾ കേരളം പോലൊരു സമൂഹത്തിന് നിശബ്ദമായിരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

രാസ ലഹരിയുടെ പിന്നിൽ കേരളത്തിനകത്തും പുറത്തുമുള്ള വൻകിട സാമ്പത്തിക ശക്തികൾ സജീവമാണെന്ന കാര്യം മറക്കരുത്. ലഹരിയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും മനഃശാസ്ത്രപരവുമായ ഘടകങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള വിപുലമായ ജനകീയ പ്രക്ഷോഭമാണ് ഉയർന്നുവരേണ്ടത്. ഇന്നത്തെ സങ്കീർണ സാഹചര്യം മുതലെടുത്തുകൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രതിപക്ഷ നീക്കം ജനങ്ങൾ തള്ളിക്കളയും. എല്ലാ വിഭാഗീയ ചിന്തകളും വെടിഞ്ഞ് ജനങ്ങളാകെ ഒന്നിക്കേണ്ട വേളയിൽ പാർട്ടിയുടേതായ എല്ലാ പങ്കും വഹിക്കാൻ സിപിഐ സജ്ജമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.