ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ 38 കാരനായ മാധ്യമപ്രവർത്തകൻ കുത്തേറ്റു മരിച്ചു. ദിലീപ് സെയ്നിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും ബിജെപി നേതാവുമായ യുവാവിന് ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിനിരയായ ദിലീപ് സെയ്‌നിക്ക് അക്രമികളെ അറിയാമായിരുന്നുവെന്നും ചില തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രാഥമിക വിവരം സൂചിപ്പിക്കുന്നു.
സെയ്‌നിയുടെ സുഹൃത്തും ബിജെപിയുടെ ന്യൂനപക്ഷ വിഭാഗം നേതാവുമായ ഷാഹിദ് ഖാന് പരിക്കേറ്റു. വീടിനകത്ത് അതിക്രമിച്ച് കയറിയാണ് അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് ഷാഹിദ് ഖാൻ പറഞ്ഞു.
കോട്വാലി മേഖലയിലാണ് സംഭവം നടന്നതെന്ന് ഫത്തേപൂർ പോലീസ് മേധാവി ധവാൽ ജയ്‌സ്വാൾ പറഞ്ഞു. ആക്രമണത്തിനുപിന്നാലെ ദിലീപിനെ ആശുപത്രിയിൽ എത്തിച്ചു, അവിടെ വെച്ച് ഡോക്ടർമാർ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.