കർഷകരിൽ നിന്നും നെല്ല് എടുത്തിട്ട് മൂന്നു മാസം പിന്നിടുമ്പോഴും അതിന്റെ വില നൽകാതിരിക്കുന്നത് നീതികേടാണെന്ന് കിസാൻ സഭ ജില്ലാ സെക്രട്ടറി ആർ സുഖലാൽ പറഞ്ഞു. കിസാൻ സഭ പുന്നപ്ര വടക്ക് — തെക്ക് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അമ്പലപ്പുഴ ബ്ലോക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. കർഷക സംഘം പോലുള്ള സംഘടനകൾ യാഥാർത്ഥ്യം മറച്ചുവച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. വിവിധയിനങ്ങളിലായി മൂവായിരം കോടിയിലധികം രൂപ സിവിൽ സപ്ലൈസ് കോർപ്പറേഷന് നൽകാനുള്ളത് യഥാസമയം നൽകാത്തതും, ബാങ്കുകളിൽ നിന്നും ലോൺ എടുക്കുന്നതിനുള്ള അനുമതി ധനകാര്യ വകുപ്പ് താമസിപ്പിച്ചതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
വസ്തുത ഇതായിരിക്കെ കൃഷി വകുപ്പിനെയും സിവിൽ സപ്ലൈസ് കോർപ്പറേഷനെയും കുറ്റം പറഞ്ഞു കൊണ്ടുള്ള സമരം അപഹാസ്യമാണ്. കർഷക ക്ഷേമനിധി ബോർഡ് യാഥാർത്ഥ്യമാകാത്തതും ധനകാര്യ വകുപ്പിന്റെ മെല്ലപ്പോക്കു മൂലമാണ്. ധനമന്ത്രി കെ എന്‍ ബാലഗോപാൽ കർഷക സംഘം നേതാവായിരുന്നപ്പോൾ കർഷകർക്ക് 10,000 രൂപ പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നത് മറന്നു പോകരുതുതെന്നും അദ്ദേഹം പറഞ്ഞു. സി വാമദേവ് അദ്ധ്യക്ഷത വഹിച്ചു. പി സുരേന്ദ്രൻ, ഇ കെ ജയന്‍, പി കെ സദാശിവൻ പിള്ള, ബി അൻസാരി, പി കെ ബൈജു, സി കെ ബാബുരാജ്, എം ഷീജ, സിന്ധു അജി, ജയാ പ്രസന്നൻ, വി ആർ അശോകൻ, ഡി പ്രേംചന്ദ്, പി രഞ്ജിത്ത്കുമാര്‍, കെ യു ജയേഷ്, എം സി മനോഹരൻ തുടങ്ങിയവര്‍ സംസാരിച്ചു.
English Summary: Price of paddy procured from farmers to be paid immediately: Kisansabha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.