23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

July 3, 2024
February 8, 2024
February 2, 2024
August 26, 2023
July 30, 2023
June 25, 2023
June 18, 2023
May 8, 2023
February 9, 2023
January 4, 2023

യുപിയിൽ മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക പുരോഹിതൻ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു

Janayugom Webdesk
ലഖ്നൗ
February 8, 2024 10:30 am

ഉത്തര്‍പ്രദേശിൽ മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക പുരോഹിതൻ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച സംസ്ഥാന പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ലക്നൗ അതിരൂപതയിൽ പ്രവര്‍ത്തിക്കുന്ന മംഗലാപുരം സ്വദേശിയായ ഫാദർ ഡൊമിനിറ് പിന്റുവാണ് അറസ്റ്റിലായ പുരോഹിതൻ. അദ്ദേഹത്തിന് പുറമെ അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഇവരുടെ നേതൃത്വത്തിൽ ആളുകളെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്ന പരാതിയിലാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്.

ഛക്ക‍ർ ഗ്രാമത്തിൽ നിന്നായിരുന്നു അറസ്റ്റ്. ഇവിടെ ഗ്രാമീണരെ വലിയ തോതിൽ മതം മാറ്റുന്നതായി ആരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ബ്രിജേഷ് കുമാറാണ് തിങ്കളാഴ്ച പൊലീസിൽ പരാതി നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞു. മതപരിവര്‍ത്തനം സംബന്ധിച്ച കേസിൽ 15 പേരെയാണ് പ്രതിചേർത്തിരിക്കുന്നതെന്നും പത്ത് പേര്‍ പിടിയിലായതായും പൊലീസ് അഡീഷണല്‍ സൂപ്രണ്ട് എസ്.എൻ സിൻഹ പറഞ്ഞു.

അതേസമയം ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ലക്നൗ രൂപത ചാൻസലറും വക്താവുമായ ഫാദർ ഡൊണാൾഡ് ഡിസൂസ പറഞ്ഞു. ഫാദ‌ർ പിന്റോ പ്രാര്‍ത്ഥനാ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും പാസ്റ്ററർ സെന്ററിൽ നടന്ന പരിപാടിക്ക് സ്ഥലം നൽകുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Priest Among 10 Arrest­ed For Reli­gious Con­ver­sion In UP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.