18 January 2026, Sunday

Related news

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026

പ്രാർത്ഥനയ്ക്കെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, നഗ്ന ചിത്രം പ്രചരിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

Janayugom Webdesk
ചെന്നൈ
March 21, 2023 10:06 am

നാഗര്‍കോവില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിങ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വൈദികൻ അറസ്റ്റില്‍. പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ലിറ്റില്‍ ഫ്ലവര്‍ ഫൊറാന പള്ളി വികാരിയായിരുന്ന ബെനഡിക്ട് ആന്‍റോ(29) ആണ് അറസ്റ്റിലായത്.

പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് ബെനഡിക്ട് നഴ്സിങ് വിദ്യാര്‍ത്ഥിനിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കിയത്. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പെണ്‍കുട്ടി നാഗര്‍കോവില്‍ എസ്പി ഓഫസില്‍ എത്തി പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.ബെനഡിക്ട് ആന്‍റോയ്ക്കെതിരെ സമാനമായ പരാതികള്‍ വേറെയും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

Eng­lish Sum­ma­ry: priest arrest­ed for sex­u­al abuse against nurs­ing stundent
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.