15 November 2024, Friday
KSFE Galaxy Chits Banner 2

Related news

December 6, 2023
September 17, 2023
May 9, 2023
March 21, 2023
October 3, 2022
August 9, 2022
June 30, 2022
June 13, 2022
March 23, 2022
January 15, 2022

താമരശേരി രൂപതാ വൈദീകന്‍ മോണ്‍. ഡോ.ആന്റണി കൊഴുവനാല്‍ അന്തരിച്ചു

Janayugom Webdesk
താമരശേരി
December 6, 2023 11:43 pm

താമരശേരി രൂപതാ വൈദീകന്‍ മോണ്‍ ഡോ.ആന്റണി കൊഴുവനാല്‍ (79) അന്തരിച്ചു. ഭൗതീക ശരീരം ഇന്ന് (ഡിസംബര്‍ 7) ഉച്ചക്ക് ഒരു മണിവരെ കോടഞ്ചേരി ഈരുട് വിയാനി വൈദീക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് മൃതദേഹം കൂരാച്ചുണ്ടിലുള്ള ജ്യേഷ്ഠസഹോദരനായ സജി കൊഴുവനാലിന്റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് രാവിലെ 10ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ വി. കുര്‍ബാനയോടെ, താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മീകത്വത്തില്‍ സംസ്‌കാരം നടത്തും. സഹോദരങ്ങള്‍: പരേതനായ ജോസഫ് (കൂരാച്ചുണ്ട്), തോമസ് (പെരുമ്പുള), പരേതയായ മറിയക്കുട്ടി (കൂരാച്ചുണ്ട്), അന്നക്കുട്ടി മലേപ്പറമ്പില്‍ (കൂരാച്ചുണ്ട്), പാപ്പച്ചന്‍ (തെയ്യപ്പാറ), വക്കച്ചന്‍ (ചമല്‍), സാലി മാളിയേക്കല്‍ (കണ്ണോത്ത്).

കോട്ടയം കൊഴുവനാല്‍ ദേവസ്യ അന്നമ്മ ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി 1944 സെപ്തംബര്‍ എട്ടിന് ജനനം. 1963ല്‍ തലശേരി മൈനര്‍ സെമിനാരിയില്‍ വൈദീക പഠനത്തിന് ചേര്‍ന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് വൈദീക പഠനം പൂര്‍ത്തിയാക്കി. 1971 ഡിസംബര്‍ 27ന് വൈദീക പട്ടം സ്വീകരിച്ചു. 1972ല്‍ മാനന്തവാടി കണിയാരം പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ചു. കാനഡ ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി. 1987ല്‍ താമരശേരി രൂപതയുടെ ഭാഗമായി. അതേ വര്‍ഷം വാലില്ലാപ്പുഴ ഇടവകയുടെ വികാരിയായി ചുമതലയേറ്റു. താമരശേരി രൂപതയുടെ അജപാലന കേന്ദ്രമായ പിഎംഒസി മേരിക്കുന്നില്‍ സ്ഥാപിക്കുന്നതിലും വിശ്വാസ പരിശീലനത്തിന്റെ ഡയറക്ടര്‍ എന്ന നിലയിലും സംഭാവനകള്‍ നല്‍കി.

മോണ്‍. ആന്റണി കൊഴുവനാല്‍ കാരുണ്യ ഭവന്‍ സ്ഥാപക ഡയറക്ടര്‍, തിരുവമ്പാടി, ചേവായൂര്‍ ഇടവക വികാരി എന്നി നിലകളിലും സേവനം അനുഷ്ടിച്ചു. പാമോയില്‍ ബഹിഷ്‌ക്കരണ സമരത്തിലൂടെ മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ഇന്‍ഫാമിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. 2017 ഏപ്രില്‍ 29ന് ഫ്രാന്‍സീസ് മാര്‍പാപ്പ ‘ചാപ്ലയിന്‍ ഓഫ് ഹിസ് ഹോളിനസ്’ സ്ഥാനം നല്‍കി ഫാ. ആന്റണി കൊഴുവനാലിനെ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തി. മിഷന്‍ ലീഗ് പുരസ്‌ക്കാരം, കോഴിക്കോട് കോര്‍പറേഷന്റെ മംഗളപത്രം അടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ അംഗമായി ഒമ്പത് വര്‍ഷം സേവനമുഷ്ഠിച്ചു. മതബോധന പാഠ പുസ്തകങ്ങളുടെ രചനാകമ്മിറ്റി ചെയര്‍മാന്‍ പദവി പിഒസിയുടെ സമ്പൂര്‍ണ ബൈബിള്‍ വിവര്‍ത്തനക്കമ്മിറ്റിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.