4 March 2026, Wednesday

Related news

March 3, 2026
February 28, 2026
February 27, 2026
February 25, 2026
February 24, 2026
February 9, 2026
February 8, 2026
February 7, 2026
February 5, 2026
January 28, 2026

പ്രധാനമന്ത്രി കൊച്ചിയിലെത്തി; റോഡ് ഷോ ആരംഭിച്ചു

Janayugom Webdesk
കൊച്ചി
January 16, 2024 7:57 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തി. രണ്ടുദിവസത്ത കേരള സന്ദര്‍ശനത്തിനായി നെടുമ്പാശേരിയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. അതേസമയം മോഡിയുടെ കൊച്ചിയിലെ റോഡ് ഷോ ആരംഭിച്ചു. നാവികസേന വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്ന ശേഷം അവിടെ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്ററുണ്ട്. നേരത്തെ 6.30 റോഡ് ഷോ ആരംഭിക്കുമന്നാണ് അറിയിച്ചിരുന്നതെങ്കിലും 7.30 ഓടെയെ യാത്ര ആരംഭിക്കുകയായിരുന്നു. 

നാളെ രാവിലെ ഗസ്റ്റ് ഹൗസില്‍നിന്നു ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവിലെ 7.40നു ഗുരുവായൂര്‍ ക്ഷേത്രത്തിലും 10.15നു തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി, ശേഷം ഉച്ചയ്ക്കു 12നു കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ എത്തുകയും കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. തുടര്‍ന്ന് 1.30നു മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. 2.35ന് പ്രധാനമന്ത്രി ഐഎന്‍എസ് ഗരുഡയിലേക്കു പുറപ്പെടുകയും അവിടെനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ശേഷം ഡല്‍ഹിയിലേക്കു മടങ്ങും.

Eng­lish Summary;Prime Min­is­ter arrives in Kochi; The road show has started
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.