19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
November 29, 2024
November 26, 2024
November 22, 2024
November 21, 2024
November 17, 2024

നിമിഷപ്രിയയെ രക്ഷിക്കാൻ പ്രധാനമന്ത്രി ഇടപെടണം; കേരളം കത്തുനല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
November 23, 2023 10:42 pm

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേരള നഴ്സ് നിമിഷപ്രിയയെ രക്ഷിക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തുനല്‍കി. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസാണ് കത്ത് നല്‍കിയത്.
യെമന്‍ സുപ്രിം കോടതിയുടെ വധശിക്ഷയ്ക്ക് അന്തിമ അനുമതി നല്‍കിയിരുന്നു. യെമന്‍ രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ ശിക്ഷ നടപ്പിലാക്കും. വിഷയത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടല്‍ നടത്തണമെന്നും യെമന് മേല്‍ നയതന്ത്ര തലത്തിലുള്ള സമ്മര്‍ദം ചെലുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

നിമിഷപ്രിയയെ രക്ഷപ്പെടുത്താൻ വേണ്ടി കൊലചെയ്യപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തിന് രാജ്യത്തെ നിയമമനുസരിച്ച് എന്ത് സാമ്പത്തിക സഹായവും നൽകാൻ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ കൗൺസിൽ തയ്യാറാണെന്നും കെ വി തോമസ് അറിയിച്ചു. നിമിഷപ്രിയയെ സഹായിക്കണമെന്ന ആവശ്യം കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ കൗത്ര എന്നിവരെയും അറിയിച്ചിട്ടുണ്ട്. 

നിമിഷപ്രിയയുടെ മോചനത്തിനായി സമർപ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി നവംബർ 16നാണ് തള്ളിയത്. യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു.

Eng­lish Sum­ma­ry: Prime Min­is­ter must inter­vene to save Nimi­shipriya; Ker­ala gave a letter

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.