ത്രിദിന അമേരിക്കൻ സന്ദർശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകുന്നേരം ഫിലാഡൽഫിയയിൽ എത്തി. ഡെലവെയറിലെ വിൽമിംഗ്ടണിൽ ഇന്ന് നടക്കുന്ന നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, യുഎൻ ജനറൽ അസംബ്ലിയിലെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍‘എന്ന പരിപാടിയെ അഭിസംബോധനചെയ്ത് സംസാരിക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ നോര്‍ത്ത് കരോലിനയിലെ വിംലിങ്ടണിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
‘പ്രസിഡന്റ് ബൈഡൻ, പ്രധാനമന്ത്രി അൽബാനീസ്, പ്രധാനമന്ത്രി കിഷിദ എന്നിവർക്കൊപ്പം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നതായി,’ പുറപ്പെടുന്നതിന് മുമ്പ്, പ്രധാനമന്ത്രി പ്രസ്ഥാവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ക്വാഡ് കൈവരിച്ച പുരോഗതി ഉച്ചകോടിയിൽ അവലോകനം ചെയ്യും. ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുടെ വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായുള്ള വരും വർഷത്തെ പ്രാഥമികാവശ്യങ്ങളും ചർച്ച ചെയ്യും. 23ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ എന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 22ന് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.