5 January 2026, Monday

Related news

January 4, 2026
December 31, 2025
December 26, 2025
December 19, 2025
December 19, 2025
December 14, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് മണിപ്പൂരില്‍; വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം

Janayugom Webdesk
ഡല്‍ഹി
September 13, 2025 8:20 am

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് മണിപ്പൂർ സന്ദർശനം നടത്തും. 2023 മേയ് മാസത്തിൽ മണിപ്പൂരില്‍ വംശീയ കലാപം ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ് ഇത്. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോഡി പങ്കെടുക്കുക. സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മണിപ്പൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മിസോറാമിൽ നിന്ന് ഹെലികോപ്ടർ മാർഗമാകും മോഡി ചുരാചന്ദ്പൂരിൽ എത്തുന്നത്. രാവിലെ പന്ത്രണ്ട് മണിക്കാണ് ചുരാചന്ദ്പ്പൂരിൽ പരിപാടി നടക്കുന്നത്. ഇവിടെ ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോഡി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മണിപ്പൂരിന്റെ വികസനം ലക്ഷ്യമിട്ടാമ് പ്രവര്‍ത്തനമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിയുടെ സന്ദർശനത്തിനെതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത ജാഗ്രതയിലാണ് മണിപ്പൂർ. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് മണിപ്പൂരിൽ ഇന്നലെ സംഘർഷം ഉണ്ടായി. ചുരാചന്ദ്പൂരി‌ലായിരുന്നു സംഭവം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.