ജമ്മുകശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറുകയും കുടുംബ രാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍ നിന്ന് പൊള്ളയാക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിപ്രായപ്പെട്ടു. രാഷട്രീയ കുടുംബങ്ങള്‍ അവരുടെ മക്കളെ ഉയര്‍ത്തിക്കാട്ടി, പുതിയ നേതൃത്വത്തെ വളരാന്‍ അനുവദിച്ചില്ലെന്നും അഭിപ്രായപ്പെട്ടു.
വിദ്വേഷത്തിന്റെ കട നടത്തുന്ന ചില ആളുകള്‍ സ്‌നേഹത്തിന്റെ കട എന്ന ബോര്‍ഡിന് പിന്നില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും രാഹുലിനെ ലക്ഷ്യമിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു .പൊലീസിനെയും,സൈന്യത്തെയും ആക്രമിക്കാന്‍ നേരത്തെ ഉയര്‍ത്തിയ കല്ലുകള്‍ ഇപ്പോള്‍ പുതിയ ജമ്മു-കശ്മീര്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നുവെന്നും മോഡി ജമ്മുകശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ തീവ്രവാദം അതിന്റെ അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെന്നും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് തുടക്കമിട്ടുകൊണ്ട് ദോദയില്‍ സംസാരിച്ചുകൊണ്ട് മോഡി അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.