പട്നയില്‍ നടന്ന വിശാല പ്രതിപക്ഷ യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് തമിഴ് നാട് മുഖ്യമന്ത്രിയും, ഡിഎംകെ പ്രസിഡന്‍റുമായ എം കെ സ്റ്റാലിന്‍. 2024 ല്‍ നടക്കാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ ജനാധിപത്യ ശക്തികളെയും ഏകോപിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുവായിട്ടുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് തീരുമാനിച്ചിട്ടില്ല. യോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളും ബിജെപിയെ ഒരിക്കല്‍ കൂടി വിജയിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ ഉറച്ച് നില്‍ക്കണമെന്ന് താന്‍ പറഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടുസംസ്ഥാനത്ത് സ്വാധീനമുള്ള ഒരു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യം രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ഏഴ് നിര്‍ദേശങ്ങളാണ് താന്‍ മുന്നോട്ട് വെച്ചതെന്ന് സ്റ്റാലിന്‍ പറഞ്ഞു.
സംസ്ഥാനത്ത് സ്വാധീനമുള്ള ഒരു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യം രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ഏഴ് നിര്‍ദേശങ്ങളാണ് ഞാന്‍ മുന്നോട്ട് വെച്ചത്. ഇത് സാധ്യമല്ലെങ്കില്‍ സീറ്റ് വിഭജനം പരിഗണിക്കാമെന്നും നിര്‍ദേശിച്ചു.തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം പാടില്ല. എന്നാല്‍ പൊതുവായിട്ടുള്ള പരിപാടികള്‍ അംഗീകരിക്കണം. ആവശ്യമുള്ളിടത്ത് പൊതു സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദേശം ചെയ്യണം അദ്ദേഹം അഭിപ്രായപ്പെട്ടു ജൂലൈ 10നും 11നും ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വീണ്ടും പ്രതിപക്ഷ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
2024 ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും ഏതെല്ലാം സീറ്റുകളില്‍ ആരെല്ലാം മത്സരിക്കണമെന്നതിനെ കുറിച്ചും ഷിംലയില്‍ നടക്കുന്ന ദ്വിദിന യോഗത്തില്‍ തീരുമാനിക്കുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. ഇന്നത്തെ യോഗം പ്രതീക്ഷയേകുന്നതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘപരിവാറും ബിജെപിയും രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കാനായി പ്രതിപക്ഷം ഒറ്റക്കെട്ടായി പൊരുതുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പറഞ്ഞു.അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘപരിവാറും ബിജെപിയും രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കാനായി പ്രതിപക്ഷം ഒറ്റക്കെട്ടായി പൊരുതുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
English Summary:
Prime Minister undecided on candidate; Will coordinate democratic forces to defeat BJP: Stalin
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.