
കപ്പലുകളിലെ രാജകുമാരി എംഎസ്‍സിഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ് നടന്നത്. വാട്ടർ സല്യൂട്ട് നൽകിയാണ് എം എസ് സി ഐറീനയെ സ്വീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലാണിത്.
തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‍സിഐറീനയുടെ ക്യാപ്റ്റൻ.400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട് എംഎസ്‍സിഐറീനയ്ക്ക്.
സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണ്. മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ എറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.