ശ്രിനഗറിലെ വിശ്വഭാരതി ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ പര്‍ദ്ദ ധരിച്ചെത്തരുതെന്ന പ്രിന്‍സിപ്പലിന്‍റെ ഉത്തരവില്‍ പ്രതിഷേധം പ്ലസ് വണ്‍,പ്ലസ്ടു വിദ്യാര്‍ത്ഥികളോടാണ് പ്രിന്‍സിപ്പല്‍ പര്‍ദ്ദ ധരിച്ച് സക്കൂളില്‍ പ്രവേശിക്കുരുതെന്ന് പറഞ്ഞത്.
തുടര്‍ന്ന് സ്ക്കൂളിന്‍റെ മുന്‍വശത്ത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പര്‍ദ്ദ ധരിച്ചെത്തരുതെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. പര്‍ദ്ദ ധരിച്ച് വരുമ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളും പര്‍ദ്ദ ധരിക്കാന്‍ പ്രേരിതരാകുകയും അവരും പര്‍ദ്ദ ധരിച്ച് തുടങ്ങുമെന്നും മാനേജ്മെന്‍റ് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായും വാര്‍ത്തകള്‍ പുറത്തു വരുന്നു.
പര്‍ദ്ദ ധരിക്കുന്നത് തെറ്റാണെന്നാണ് മാനേജ്‌മെന്റിന്റെ ധാരണയെന്ന് മനസിലാകും. ജീന്‍സും, പാന്റും ധരിച്ചാല്‍ മാനേജ്‌മെന്റ് നമുക്ക് പ്രവേശനം നല്‍കുമായിരിക്കും. നിങ്ങള്‍ക്ക് പര്‍ദ്ദ ധരിക്കണമെങ്കില്‍ നിങ്ങള്‍ മദ്രസയില്‍ ചേരാനാണ് അവര്‍ പറഞ്ഞത്. സമൂഹത്തിന്റെ ഭാഗമാകണമെങ്കില്‍ നിങ്ങള്‍ പര്‍ദ്ദ ധരിക്കുന്നത് നിര്‍ത്തണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു
പര്‍ദ്ദ ധരിച്ച് വിദ്യാഭ്യാസം നേടുന്നതിലൂടെ നമ്മള്‍ എന്ത് തെറ്റാണ് ചെയ്തതെന്നും പര്‍ദ്ദ ധരിച്ച് കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാണ് ഞങ്ങള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെടുന്നതെന്നും പ്രതിഷേധിക്കുന്നവര്‍ പറയുന്നു
English Summary:
Principal not to come to school wearing veil; Students protest in Kashmir
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.