20 January 2026, Tuesday

Related news

January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026

കുവൈത്തിൽ ജയിൽ ഭരണകാര്യാലയത്തിന് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
കുവൈത്ത് സിറ്റി
January 11, 2026 3:00 pm

സുലൈബിയ പ്രദേശത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (ജയിൽ ഭരണകാര്യാലയം) കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിവരം ലഭിച്ച ഉടൻ തന്നെ ജനറൽ ഫയർ ഫോഴ്‌സും മെഡിക്കൽ സർവീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരിൽ പൊലീസ് ഉദ്യോഗസ്ഥരും കെട്ടിടത്തിലെ ശുചീകരണ ജോലികൾക്കായി കരാറെടുത്ത സ്വകാര്യ കമ്പനിയിലെ ജീവനക്കാരും ഉൾപ്പെടുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ ആരോഗ്യനില മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. സംഭവത്തിൽ സാലിബിയ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.