ശിക്ഷാഇളവിനുള്ള അപേക്ഷകള്‍ തള്ളുകയാണെങ്കില്‍ അക്കാര്യം അപേക്ഷ നല്‍കിയ തടവുകാരെ ഉടനെ അറിയിക്കണമെന്ന് സുപ്രീംകോടതി .ഉടൻ വിവരം ലഭിച്ചാലേ തടവുകാർക്ക് അടുത്ത നിയമസാധ്യത പ്രയോഗിക്കാനാവൂ എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
നിയമസഹായം ആവശ്യമുള്ള തടവുകാർക്ക്‌നാഷണൽലീഗൽസർവീസസ് അതോറിറ്റി (നാൽസ) ആവശ്യമായ സഹായങ്ങൾ നൽകണമെന്നും നിർദേശിച്ചു.ശിക്ഷാ ഇളവ് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കിടയിൽ ഏകീകൃതനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്തിട്ടുള്ള കേസ് പരിഗണിക്കവേയാണ് നിരീക്ഷണം.
നിലവിൽ ജയിലുകളിലുള്ള തടവുകാരിൽ ഭൂരിപക്ഷവും വിചാരണത്തടവുകാരാണെന്നും അവർക്ക് ലഭിച്ചേക്കാവുന്ന പരമാവധി ശിക്ഷ ഇതിനോടകം അനുഭവിച്ചവരാണെന്നുമുള്ള വസ്‌തുത കോടതി ചൂണ്ടിക്കാട്ടി. ശിക്ഷയുടെ പകുതിയെങ്കിലും അനുഭവിച്ച് തീർത്ത തടവുകാരെ ജാമ്യത്തിൽ വിടാനുള്ള മാർഗരേഖകൾ പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.