അര്‍ഹരായ 2,228 തടവുകാരെ അടുത്ത മൂന്ന് മാസത്തിനുള്ളിൽ വിട്ടയക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി.
തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തെരഞ്ഞെടുക്കുന്ന നയം ആശങ്ക ഉയർത്തിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർഡിവാല എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
ഉത്തർപ്രദേശിന് പുറമേ, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ നിരവധി സംസ്ഥാന സർക്കാരുകൾക്കും അവിടെയുള്ള കുറ്റവാളികളുടെ അകാല മോചനം നിരീക്ഷിക്കാൻ സുപ്രീം കോടതി നോട്ടീസ് അയച്ചു. മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാര്യക്ഷമവും സുതാര്യവുമായി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർദേശിച്ചു.
English Summary: prisoners to be released: Supreme Court to UP govt
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.