19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

March 15, 2024
February 13, 2024
January 7, 2024
December 3, 2023
August 26, 2023
February 20, 2023
August 3, 2022
May 23, 2022
May 7, 2022
April 19, 2022

സ്വകാര്യ ബാങ്കുകളുടെ വളർച്ച കൂടുന്നു: നിക്ഷേപ പലിശ ഉയർത്താൻ നീക്കം

Janayugom Webdesk
പാലക്കാട്
August 26, 2023 6:17 pm

ജനങ്ങൾ സ്വകാര്യ ബാങ്കുകളെ കൂടുതൽ ആശ്രയിച്ചു തുടങ്ങിയതു മൂലം ദേശസാൽകൃത ബാങ്കുകളിൽ സ്ഥിരനിക്ഷേപം കുറഞ്ഞത് മറികടക്കാൻ റിസർവ്വ് ബാങ്ക് നീക്കം തുടങ്ങി. 2018 ‑ൽ 721.34 യുഎസ് ബില്യൻ ഡോളർ ആയിരുന്ന സ്വകാര്യ ബാങ്കുകളുടെ മാർക്കറ്റ് ഷെയർ 2022 ആയപ്പോഴേക്കും 925.05 യുഎസ് ബില്യൻ ഡോളർ ആയി ഉയർന്നതോടെ ദേശസാൽകൃത ബാങ്കുകളെക്കാൾ ജനങ്ങൾ സ്വകാര്യബാങ്കുകളെ ആശ്രയിച്ചു തുടങ്ങി. ദേശസാൽകൃത ബാങ്കുകൾ സ്വകാര്യവൽക്കരിക്കുമെന്ന് പ്രതീതി ഉയർന്നതും, അവധി ദിവസങ്ങൾ കൂടിയതും സ്വകാര്യ ബാങ്കുകളുടെ വളർച്ച വേഗത്തിലാക്കിയെന്ന് ബാങ്കിംഗ് വിദഗ്ദ്ധർ പറയുന്നു.

ഭവന‑വാഹന‑വ്യക്തിഗത വായ്പകളിൽ ഓൺലൈൻ‑ഇൻസ്റ്റന്റ് ബാങ്കുകളുടെ രംഗപ്രവേശവും ഒരു പരിധിവരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ പണലഭ്യത കുറയുന്നതിന് ഇടയാക്കി.
കഴിഞ്ഞ 2022 ജൂലൈ വരെ 2.8 ലക്ഷം കോടി രൂപയായിരുന്നു ബങ്കുകളിലെ പണലഭ്യത എങ്കിൽ രണ്ടുമാസം മുമ്പ് നടപ്പിലാക്കിയ 2000 രൂപയുടെ നോട്ട് പിൻവലിക്കൽ മൂലം 23,600 കോടി രൂപയുടെ കുറവും അനുഭവപ്പെട്ടു.
2000 രൂപയുടെ നോട്ടുകളിൽ ഭൂരിഭാഗവും ദേശസാൽകൃത ബാങ്കുകളെക്കാൾ സഹകരണ ബാങ്കുകളിലൂെടെയും സ്വകാര്യ ബാങ്കുകളിലൂടെയാണ് മാറിയതെന്ന് കണക്കുകളും പുറത്തുവന്നു. അതിനൊപ്പം രാജ്യത്ത് പണപ്പെരുപ്പം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ മൂന്നുതവണയായി പലിശ നിരക്കും റസർവ്വ് ബാങ്ക് വർധിപ്പിച്ചിട്ടില്ല. പണപ്പെരുപ്പം മൂലം ഭക്ഷ്യ വസ്തക്കളുടെ വില രാജ്യത്ത് ഉയർന്നതോടെ സാധാരണക്കാർ ബുദ്ധിമുട്ടിലായി. എന്നാൽ സ്വകാര്യ ബാങ്കുകളിലെ നിക്ഷേപം മൂന്നിരട്ടിയായി ഉയർന്നു. രാജ്യത്തെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7.44 ശതമായും വർധിച്ചു. ഇതോടെ ജനങ്ങൾ മടിക്കുന്നതായി കണക്കുകൾ വ്യക്തമായതോടെ വായ്പാ പലിശയും ആനുപാതികമായി ഉയർത്താൻ നീക്കം തുടങ്ങി.

ഈ സാഹചര്യത്തിൽ വായ്പ വാങ്ങിയവരുടെ പലിശ നിരക്ക് 0.5 ശതമാനം മുതൽ 1 ശതമാനം വരെ വർധിപ്പിക്കുന്നതിനും സ്ഥിര നിക്ഷേപ പലിശ 6.5 ശതമാനത്തിൽ നിന്നും 7.5 ശതമാക്കി ഉയർത്താനും സാധ്യതയുണ്ടെന്നും ഇത് സെപ്റ്റംബർ ആദ്യവാരം തന്നെ പ്രഖ്യാപിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. 11.5 മുതൽ 13.5 വരെയാണ് വ്യക്തിഗത വായ്പകൾക്ക് എസ്ബിഐ ഈടാക്കുന്നത്. എന്നാൽ ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ സ്വകാര്യ ബാങ്കുകൾ വായ്പ നൽകാൻ തുടങ്ങിയതോടെ കൂടുതൽപേർ അതിലേക്ക് തിരിയുകയും ചെയ്തു. സംസ്ഥാനത്തെ സ്വകാര്യ ബാങ്കുകളുടെ വളർച്ച രണ്ടുവർഷം കൊണ്ട് ഇരട്ടിയായതിനെ പിന്നിലെ കാരണങ്ങളും പഠനവിഷയമാക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് സ്ഥിരനിക്ഷേപ പലിശ ഉയർത്തി കൂടുതൽ പണം എത്തിക്കാൻ ശ്രമം നടക്കുന്നതെന്നാണ് സൂചന.

Eng­lish sum­ma­ry; Pri­vate banks grow: move to raise deposit rates

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.