23 December 2025, Tuesday

Related news

December 20, 2025
November 10, 2025
October 26, 2025
August 30, 2025
August 28, 2025
August 5, 2025
July 5, 2025
June 13, 2025
June 5, 2025
June 2, 2025

സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 14, 2023 4:36 pm

സംസ്ഥാനത്ത് സ്വാകാര്യ ബസ് ഉടമകൾ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണിരാജുവുമായുള്ള ചർച്ചയെത്തുടർന്നാണ് സമരം മാറ്റിവെച്ചത്. സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നും ആ തീരുമാനത്തിൽ മാറ്റമില്ലെന്നും ക്യാമറകൾ ഘടിപ്പിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്നോട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ അകവും പുറവും കാണുന്ന ക്യാമറ ആണെങ്കിൽ എണ്ണത്തിൽ മാറ്റമുണ്ടാകാമെന്നും അക്കാര്യത്തിൽ ഭേദഗതി ആവശ്യമെങ്കിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ നിരക്ക് വർധനവിലും മന്ത്രി പ്രതികരിച്ചു. ഇക്കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രഘുരാമൻ കമ്മീഷനെ ഏൽപ്പിച്ചിട്ടുണ്ട്. ഡിസംബർ 31ന് മുൻപായി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അതിന് ശേഷം വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Pri­vate bus own­ers with­drawn strike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.