16 January 2026, Friday

Related news

December 20, 2025
November 10, 2025
October 26, 2025
August 30, 2025
August 28, 2025
August 5, 2025
July 5, 2025
June 13, 2025
June 5, 2025
June 2, 2025

ഓണക്കാലത്ത് മലയാളികളെ പിഴിയാന്‍ സ്വകാര്യ ബസുകള്‍

ഷാജി ഇടപ്പള്ളി
കൊച്ചി
August 5, 2023 11:02 pm

ഓണക്കാല തിരക്ക് കണക്കിലെടുത്ത് മലയാളികളെ പിഴിയാനൊരുങ്ങി സ്വകാര്യ ബസുകൾ. ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മലയാളികൾ ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്നത് കണക്കിലെടുത്ത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചാണ് കൊള്ള.
28നാണ് ഒന്നാം ഓണമെങ്കിലും 25 മുതൽ നാട്ടിലേക്ക് വരുന്നതിനുള്ള ഒരുക്കത്തിലാണ് മലയാളികൾ. ഇതിനായി മുൻകൂട്ടി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് കൊള്ളയടി. ബംഗളൂരു നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സർവീസ് നടത്തുന്ന ബസുകൾ കുറവായതിനാൽ സീറ്റുകളുടെ പരിമിതി മുതലാക്കിയാണ് നിരക്ക് കൂട്ടുന്നത്. ഓരോ ദിവസവും സൈറ്റുകളിൽ നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്.

ബംഗളൂരു-കൊച്ചി സാധാരണ നിരക്ക് 1500–1600 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 2500–3000 രൂപയാണ്. ഇത് ഓണത്തോടടുക്കുമ്പോൾ 5000 രൂപയെങ്കിലും ആകാനാണ് സാധ്യത. വിമാന ടിക്കറ്റ് നിരക്കിലും ഓണമാവുമ്പോൾ രണ്ടും മൂന്നും ഇരട്ടി വർധനയാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ ബംഗളൂരുവിന് 2600 രൂപയായിരുന്നു നിരക്ക്.

ട്രെയിൻ ടിക്കറ്റ് ഒരുതരത്തിലും കിട്ടാത്ത അവസ്ഥയിലാണ്. വെയ്റ്റിങ് ലിസ്റ്റില്‍ ബുക്ക് ചെയ്യുന്നവരുമുണ്ട്. ഓണത്തിന് കുടുംബത്തോടൊപ്പം ഒത്തുകൂടുന്നതിനായി നാട്ടിലെത്തണമെങ്കിൽ വൻതുക ചെലവഴിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് മലയാളികൾ. അതുകൊണ്ട് കൂടുതൽ കെഎസ്ആർടിസി ബസുകൾ ഈ കാലയളവിൽ സർവീസ് നടത്തണമെന്നും സ്വകാര്യ ബസുകളുടെ കൊള്ളയടി തടയാൻ സർക്കാർ ഇടപെടണമെന്നുമാണ് മലയാളികളുടെ ആവശ്യം. കൂടുതൽ സ്പെഷ്യൽ ട്രെയിൻ അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു.

Eng­lish Sum­ma­ry: Pri­vate bus­es to squeeze Malay­alees dur­ing Onam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.