മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ സ്വകാര്യ ജെറ്റ് റൺവേയിൽനിന്ന് തെന്നിമാറി അപകടം. വിഎസ്ആർ വെഞ്ചേഴ്‌സിന്റെ ലിയർജെറ്റ് എയർക്രാഫ്റ്റ് വിടി-ഡിബിഎല്ലാണ് വ്യാഴാഴ്ച വൈകീട്ട് ലാൻഡിങ്ങിനിടെ അപകടത്തിൽപെട്ട് തകർന്നത്. പിന്നാലെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
എട്ടു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറു യാത്രക്കാരും രണ്ടു ജീവനക്കാരും. വിമാനത്താവളത്തിലും പരിസരങ്ങളിലും ഈ സമയം കനത്ത മഴയായിരുന്നു.വിമാനത്തിൽനിന്ന് തീ പടർന്നെങ്കിലും ഉടൻ തന്നെ നിയന്ത്രണവിധേയമാക്കി. വിശാഖപട്ടണത്തുനിന്ന് മുംബൈയിലേക്ക് വന്ന വി.എസ്.ആർ വെഞ്ചേഴ്‌സിന്‍റെ ലിയർജെറ്റ് 45 വിമാനം മുംബൈ വിമാനത്താവളത്തിലെ റൺവേ 27ൽ ലാൻഡിങ്ങിനിടെ തെന്നി മാറുകയായിരുന്നു. ആറു യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
കനത്ത മഴയിൽ 700 മീറ്ററായിരുന്നു കാഴ്ച പരിധിയെന്നും ഡിജിസിഎ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഒമ്പത് സീറ്റാണ് ലിയർജെറ്റ് 45ലുള്ളത്.
English summary; Private jet skids off runway at Mumbai airport and accident; Three people were injured
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.