22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ബിജെപി നേതാവുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തായി: വനിതാ നേതാവ് ജീവനൊടുക്കി

Janayugom Webdesk
ഗുവാഹാട്ടി
August 12, 2023 7:21 pm

മുതിര്‍ന്ന നേതാവുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെ അസമിലെ ബിജെപി വനിതാ നേതാവ് ജീവനൊടുക്കി. ബി ജെ പി നേതാവും കിസാന്‍ മോര്‍ച്ച സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറിനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വനിതാ നേതാവിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇന്ദ്രാണിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അമിതമായ അളവില്‍ മരുന്ന് കഴിച്ചാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ സംശയം. അതേ സമയം ഇന്ദ്രാണിയുടെ മരണത്തിന് പിന്നാലെ ബിജെപി നേതാവ് ഒളിവില്‍പോയതായാണ് വിവരം. വനിതാ നേതാവിന്‍റെ മരണത്തിൽ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തായി സെന്‍ട്രല്‍ ഗുവാഹാട്ടി ഡി സി പി ദീപക് ചൗധരി പറഞ്ഞു.

ഇന്ദ്രാണിയും ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കിസാന്‍ മോര്‍ച്ചയിലെ മുതിര്‍ന്ന നേതാവും തമ്മില്‍ ഏറെ നാളായിഅടുപ്പത്തിലായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇവരുടെ സ്വകാര്യചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ മാനസികമായി തളര്‍ന്നിരുന്നുവെന്നാണ് സൂചന. അതേസമയം ഇതുവരെ പൊലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെണ്. 

Eng­lish Sum­ma­ry: Pri­vate pic­tures with senior par­ty leader leaked: BJP woman leader com­mits suicide

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.