1 March 2026, Sunday

Related news

February 27, 2026
February 15, 2026
February 15, 2026
February 13, 2026
February 8, 2026
February 7, 2026
January 31, 2026
January 22, 2026
January 20, 2026
January 13, 2026

കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു; ക്യാപ്റ്റനും പൈലറ്റിനും പരിക്ക്

Janayugom Webdesk
ബെംഗളൂരു
February 8, 2026 4:29 pm

കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു. റെഡ് ബേർഡ് ഏവിയേഷന്റെ വിമാനമാണ് വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിൽ തകർന്നുവീണത്. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും സംഭവത്തിൽ പരിക്കേറ്റു. ഇവരെ അപകടസ്ഥലത്ത് നിന്നും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.വിജയപുര ജില്ലയിലെ ബബലേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്നു വിമാനമെന്നും എഞ്ചിൻ തകരാറിലായതിനെ തുടർന്ന് വിമാനം അപകടത്തിൽപെട്ടുവെന്നാണ് പ്രാഥമിക നിഗമനമെന്നും ലോക്കൽ പൊലീസ് അറിയിച്ചു. പരിക്കേറ്റ ക്യാപ്റ്റൻ്റെയും പൈലറ്റിൻ്റെയും നില ഗുരുതരമാണെന്നും ഇവർ ചികിത്സയിൽ കഴിയുകയാണെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ വിമാനത്തിനും സാരമായ കേടുപാടുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.