22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

മധ്യപ്രദേശില്‍ ബിജെപിയുടെ 18വര്‍ഷത്തെ ഭരണത്തില്‍ അതിക്രമത്തിനിരയായത് 30000ത്തിലധികം ആദിവാസികളെന്ന് പ്രിയങ്ക ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
July 6, 2023 10:48 am

മധ്യപ്രദേശില്‍ ബിജെപി നേതാവ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.മനുഷ്യത്വ രഹിതവും അറപ്പുളവാക്കുന്നതുമായ പ്രവര്‍ത്തിയാണിതെന്നും പ്രയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. 

മധ്യപ്രദേശിലെ ബിജെപിയുടെ 18 വര്‍ഷത്തെ ഭരണത്തില്‍ മുപ്പതിനായിരത്തിലധികം ആദിവാസികള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രിയങ്കഗാന്ധി അഭിപ്രായപ്പെട്ടു.മധ്യ പ്രദേശില്‍ ബിജെപി എംഎല്‍എയുടെ അടുത്ത സുഹൃത്ത് ആദിവാസി യുവാവിന് നേരെ കാണിച്ച മനുഷ്യരഹിതവും അറപ്പുളവാക്കുന്നതുമായ പ്രവര്‍ത്തിഅങ്ങേയറ്റം ലജ്ജാകരമാണ്. 

സംസ്ഥാനത്തെ 18 വര്‍ഷത്തെ ബിജെപിയുടെ ഭരണത്തില്‍ മൂപ്പതിനായിരത്തില്‍പ്പരം ആദിവാസികള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. ബിജെപിയുടെ ഭരണത്തില്‍ ആദിവാസികളോടുള്ള താല്‍പര്യങ്ങള്‍ പൊള്ളയായ വാക്കുകുളും അവകാശങ്ങളും ഒതുങ്ങകയാണ്.എന്തുകൊണ്ടാണ് ആദിവാസികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയാന്‍ യഥാര്‍ത്ഥ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തത് പ്രിയങ്ക ചോദിക്കുന്നു.

സംഭവത്തിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ആദിവാസികളോടും ദളിതരോടുമുള്ള ബിജെപിയുടെ അറപ്പുളവാക്കുന്ന മുഖമാണിതിലൂടെ വ്യക്തമാകുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.ബിജെപി ഭരണത്തില്‍ ആദിവാസി സഹോദരി സഹോദരനമ്മാക്കുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു.

മധ്യപ്രദേശിലെ ബിജെപി നേതാവിന്‍റെ പ്രവര്‍ത്തിയില്‍ മൊത്തം മനുഷ്യരാശിയും ലജ്ജിക്കുകയാണ്. ഇത് ആദിവാസികളോടും ദളിതരോടുമുള്ള ബിജെപിയുടെ അറപ്പുളവാക്കുന്ന മുഖമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Eng­lish Summary:
Priyan­ka Gand­hi said that more than 30,000 trib­als were sub­ject­ed to vio­lence dur­ing BJP’s 18-year rule in Mad­hya Pradesh.

You may also like this video:

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.