23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 11, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

മധ്യപ്രദേശില്‍ ദളിതര്‍ക്കെതിരെയുള്ള ബിജെപി സര്‍ക്കാരിന്‍റെ അതിക്രങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
June 24, 2023 10:23 am

മധ്യപ്രദേശില്‍ ദളിതര്‍ക്കെതിരെയുള്ള ബിജെപി സര്‍ക്കാരിന്‍റെ അതിക്രമങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. സാഗര്‍ ജില്ലയിലെ 10 ദളിത് കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്തു.വീട്ടുകാര്‍ ജോലിക്ക് പോയ സമയത്താണ് ഒരു നിര്‍ദേശവുമില്ലാതെ വീടുകള്‍ തകര്‍ത്തത്.

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ അവിടത്തെ ജനങ്ങള്‍ പാഠം പഠിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ട്വീറ്റ് ചെയ്തു. പി എം ആവാസ് യോജന വഴി നിര്‍മിച്ച വീടുകള്‍ വരെ തകര്‍ത്തിരിക്കുന്നു. ജനങ്ങളെ പിഴുതെറിയുകയല്ല, അവരെ സംരക്ഷിക്കലാണ് സര്‍ക്കാരിന്റെ ജോലിയെന്ന കാര്യം അധികാരത്തിന്റെ അഹങ്കാരത്തില്‍ ബിജെപി മറന്നു. 

ദളിതര്‍ക്കും ലഗോത്ര വിഭാഗങ്ങള്‍ക്കും പാവങ്ങള്‍ക്കുമെതിരെ അതിക്രമം നടത്തുന്ന ബിജെപി സര്‍ക്കാരിനെ മധ്യപ്രദേശിലെ ജനങ്ങള്‍ പാഠംപഠിപ്പിക്കും പ്രിയങ്ക പറഞ്ഞു.കഴിഞ്ഞ ദിവസമാണ് സാഗര്‍ ജില്ലയിലെ 10 ദളിത് കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്തത്. വനംവകുപ്പിന്റെ ഭൂമിയിലാണ് വീട് പണിതതെന്ന് ആരോപിച്ചാണ് തകര്‍ത്തത്. എന്നാല്‍ ഇതില്‍ ഏഴ് വീടുകള്‍ പ്രധാന മന്ത്രി ആവാസ് യോജന വഴി നിര്‍മിച്ച വീടുകളാണ്.

Eng­lish Summary:

Priyan­ka Gand­hi’s abuse of the BJP gov­ern­ment against the Dal­its in Mad­hya Pradesh has reached its peak

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.