30 December 2025, Tuesday

Related news

December 26, 2025
December 25, 2025
December 24, 2025
December 21, 2025
December 21, 2025
December 20, 2025
December 16, 2025
December 15, 2025
December 15, 2025
December 12, 2025

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്

Janayugom Webdesk
ന്യൂഡൽഹി
September 28, 2023 12:20 pm

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്. കശ്മീരി ഗെയ്റ്റ് ഫ്‌ളൈ ഓവറിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് നീക്കം ചെയ്തു. സംഭവത്തില്‍ കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിന് മുമ്പും ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ദില്ലിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജി 20 ഉച്ചകോടിക്ക് ആഥിത്യം വഹിക്കാനിരിക്കെ ദില്ലിയിലെ വിവിധ മെട്രോ സ്റ്റേഷനുകളിലാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

ശിവജി പാര്‍ക്ക്, മാദിപുര്‍, പശ്ചിമ വിഹാര്‍, ഉദ്യോഗ് നഗര്‍, മഹാരാജ സൂരജ്മല്‍ സ്റ്റേഡിയം, പഞ്ചാബി ബാഗ്, നംഗ്ലോയ്, സര്‍വോദയ ബാല്‍ വിദ്യാലയ നംഗ്ലോയി എന്നിവിടങ്ങളിലാണ് അന്ന് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. മോദി ഇന്ത്യയില്‍ സിഖുകാരെ വംശഹത്യ നടത്തി, ദില്ലി ഖലിസ്ഥാനാകും, ഖലിസ്ഥാന്‍ ഹിതപരിശോധന സിന്ദാബാദ്, പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എഴുതിയത്.

Eng­lish summary;Pro-Khalistan graf­fi­ti again in Delhi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.