പ്രോടേം സ്പീക്കര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച രാഷ്ട്രീയ വിവേചനം വിവാദമായതിന് പിന്നാലെ ഉപപാനലിലെ മൂന്ന് ഇന്ത്യ സഖ്യ നേതാക്കളും വിട്ടുനിന്നേക്കും. എട്ടുതവണ ലോക്‌സഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാതെയാണ് ബിജെപിയിലെ ഭര്‍തൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറായി കേന്ദ്രം നിയോഗിച്ചത്.
കോണ്‍ഗ്രസിലെ കൊടിക്കുന്നേല്‍ സുരേഷ്, ഡിഎംകെ അംഗം ടി ആര്‍ ബാലു, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ധ്യോപാധ്യായ, ബിജെപി എംപിമാരായ രാധാ മോഹന്‍ സിങ്, ഫാഗന്‍ സിങ് കുലസ്തെ എന്നിവരാണ് ഉപ പാനലിലുള്ളത്. പാനലില്‍ അംഗമായ മൂന്ന് ഇന്ത്യ സഖ്യ എംപിമാരും ചുമതലയേറ്റെടുക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
കൊടിക്കുന്നില്‍ സുരേഷായിരുന്നു ഇത്തവണ പ്രോ ടേം സ്പീക്കര്‍ സ്ഥാനത്തെത്തേണ്ടിയിരുന്നത്. എന്നാല്‍ എട്ടുതവണ എംപിയായെങ്കിലും തുടര്‍ച്ചയായല്ല തെരഞ്ഞെടുക്കപ്പെട്ടത് എന്ന പേരില്‍ കൊടിക്കുന്നിലിനെ തഴഞ്ഞ് ഭര്‍തൃഹരിയെ പ്രോ ടേം സ്പീക്കറാക്കി. ദളിത് ആയതിനാല്‍ കൊടിക്കുന്നേല്‍ സുരേഷിനെ അവഗണിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
English Summary:Pro-term Speaker: India alliance against central action
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.