അശ്ലീല വീഡിയോ വിവാദത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെയും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. അതിനിടെ പ്രജ്വല്‍ രേവണ്ണ ശനിയാഴ്ച ഇന്ത്യ വിട്ടതായാണ് സൂചന.
തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പാണ് സമൂഹമാധ്യമങ്ങളിലൂടെ എംപിയായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക വനിതാ കമ്മിഷന്‍ സര്‍ക്കാരിനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരുന്നു.
സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോയും ഇതിലുള്‍പ്പെടുന്നതായി സംശയിക്കുന്നതായി വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി സ്ത്രീകളുടെ അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് എംപിയുടെ കൈവശമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ബംഗളൂരുവില്‍ നിന്നും പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലേക്ക് പോയി.
English Summary: Probe against Deve Gowda’s grandson in obscene video controversy; It is indicated that he has left the country
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.