23 January 2026, Friday

Related news

December 11, 2025
December 1, 2025
November 23, 2025
November 17, 2025
November 16, 2025
November 16, 2025
November 16, 2025
September 6, 2025
July 30, 2025
June 25, 2025

പ്രൊഫ.ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ

Janayugom Webdesk
കൊച്ചി:
November 23, 2025 11:09 am

തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകൻ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിൽ മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് എൻഐഎ അന്വേഷിക്കും. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. ഒളിവിൽ കഴിയാൻ സഹായിച്ചത് പിഎഫ്ഐ നേതാക്കളെന്നായിരുന്നു സവാദിന്റെ മൊഴി. 

ഇവർക്ക് കൈവെട്ട് കേസിന്റെ ഗൂഡലോചനയിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് എൻഐഎ അറിയിച്ചു. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്. ഭീകരപ്രവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് എന്‍ഐഎ കോടതി പറഞ്ഞു. കേസിൽ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ 18 പേർക്ക് ശിക്ഷ വിധിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ അഞ്ച് പേരെയും ശിക്ഷിച്ചിരുന്നു. ഇനി മുഖ്യപ്രതിയായ സവാദിന്റെ അടക്കം കുറ്റപത്രം സമർപ്പിക്കാനുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് സവിദനെ ഒളിവിൽ കഴിഞ്ഞവരെ സഹായിച്ചവരിലേക്ക് അന്വേഷണം എത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.