21 January 2026, Wednesday

പ്രൊഫ.വി.ആനന്ദക്കുട്ടൻ നായർ ജന്മവാർഷിക ആഘോഷം ശനിയാഴ്ച പ്രൊഫ എന്‍ കൃഷ്ണപിളള ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍

Janayugom Webdesk
തിരുവനന്തപുരം
February 26, 2024 3:29 pm

കവിയും അദ്ധ്യാപകനും, ഹാസ്യസാഹിത്യകാരനുമായ പ്രൊഫ. വി ആനന്ദക്കുട്ടന്‍ നായരുടെ നൂറ്റിനാലാം ജന്മവാര്‍ഷികം പ്രൊഫ എന്‍ കൃഷ്ണപിളള ഫൗണ്ടേഷന്‍ ആഘോഷിക്കുന്നു.ശനിയാഴ്ച 5 മണിക്ക് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ചലച്ചിത്ര സംവിധായകൻ ടി കെ രാജീവ്കുമാർ ഉദ്ഘാടനം ചെയ്യും.

ഡോ കവടിയാർ രാമചന്ദ്രൻ, ഡോ എ ആനന്ദകുമാർ, താജുദീൻ, എസ്.ഗോപിനാഥ്, ഡോ.എഴുമറ്റൂർ രാജരാജവർമ്മ, വി.ഗോപകുമാർ, മഞ്ജു ചന്ദ്രൻ, ബി.സനിൽകുമാർ തുടങ്ങിയവർ സംബന്ധിക്കും. ചലച്ചിത്ര പിന്നണി ഗായകരായ ജി.ശ്രീറാം, ഡോ.കെ.ആർ.ശ്യാമ, ജി.എസ്.അഥീന, പാർവ്വതി എന്നിവർ ആനന്ദക്കുട്ടന്റെ കവിതകളുടെ സംഗീതാവിഷ്‌കാരം നിർവ്വഹിക്കും. ആനന്ദക്കുട്ടന്റെ പത്തു മുതൽ നാലുവരെ എന്ന നാടകം അനിൽ പാപ്പാടിയുടെ സംവിധാനത്തിൽ കാലടി സാന്ദീപനി സേവാ ട്രസ്റ്റ് ബാലസമിതി അവതരിപ്പിക്കും.

Eng­lish Summary:
Prof. V. Anan­dakut­tan Nair’s birth anniver­sary cel­e­bra­tion on Saturday

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.