19 January 2026, Monday

Related news

January 16, 2026
January 16, 2026
January 15, 2026
January 10, 2026
January 5, 2026
December 30, 2025
December 25, 2025
December 23, 2025
December 21, 2025
December 20, 2025

പദ്ധതി മികവ്: സ്വരാജ് ട്രോഫിയിൽ മുത്തമിട്ട് കൊല്ലം ജില്ലാ പഞ്ചായത്ത്

Janayugom Webdesk
കൊല്ലം
February 15, 2023 10:48 pm

പദ്ധതി മികവിന്റെ അംഗീകാരമായി സ്വരാജ് ട്രോഫിയിൽ മുത്തമിട്ട് കൊല്ലം ജില്ലാ പഞ്ചായത്ത്. ഇത് മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തുന്നത്. 2013–14ലും 2015–16ലുമാണ് മുമ്പ് ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷവും 2017–18, 2018–19 വർഷങ്ങളിലും രണ്ടാം സ്ഥാനവും നേടിയിരുന്നു. 2019–20ല്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും കൃത്യമായ നടപടിക്രമങ്ങളും നൂതന പദ്ധതികളുടെ നടപ്പാക്കലും ഒന്നാം സ്ഥാനത്തേക്കെത്തിക്കുകയായിരുന്നു. 

കോവിഡ് മഹാമാരിയുടെ കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽദായക പദ്ധതികൾ നടപ്പാക്കിയത് കൊല്ലം ജില്ലാ പഞ്ചായത്താണ്. മാലാഖക്കൂട്ടം, സ്കിൽ ടെക്ക്, എൻട്രി തുടങ്ങിയ പദ്ധതികളിലൂടെ ആയിരത്തോളം കുടുംബങ്ങൾക്ക് പ്രതിസന്ധി കാലയളവിൽ വരുമാനം ഉറപ്പിക്കുവാൻ സാധിച്ചു. കോവിഡ് മൂലം ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അതിജീവനത്തിന്റെ ഭാഗമായി വരുമാനം കണ്ടെത്തുന്ന നിരവധി പദ്ധതികൾ നടപ്പാക്കാനും സാധിച്ചു.
ജില്ലാ ഭരണകൂടത്തിന്റെയും ചവറ കെഎംഎല്ലിന്റെയും സഹകരണത്തോടെ ചവറ ശങ്കരമംഗലം സ്കൂളിൽ 300 ഓക്സിജൻ കിടക്കകളോടെ സംസ്ഥാനത്ത് ഏറ്റവും മികച്ച കോവിഡ് സെക്കൻഡ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാൻ സാധിച്ചതും ജില്ലാപഞ്ചായത്തിന്റെ അഭിമാന നേട്ടങ്ങളിലൊന്നായി മാറിയിരുന്നു. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ എസ്റ്റേറ്റുകളുടെ നിർമ്മാണം ഏറ്റെടുക്കുകയും കാർഷിക ആരോഗ്യ മേഖലകളിലും പ്രാദേശിക വികസനത്തിനും വഴിയൊരുക്കുന്ന നിരവധി പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. 

സംസ്ഥാനത്താദ്യമായി സമ്പൂർണ ഭരണഘടനാ സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിച്ചതും ഫാം ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചതും കൊല്ലം ജില്ലാ പഞ്ചായത്താണ്. ജില്ലാ പഞ്ചായത്തിനെ ഈ നേട്ടത്തിന് അർഹമാക്കിയ സെക്രട്ടറി അടക്കമുള്ള പദ്ധതി നിർവഹണ ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെയും പ്രസിഡന്റ് സാം കെ ഡാനിയേൽ അഭിനന്ദിച്ചു. ജില്ലാ അടിസ്ഥാനത്തിലുള്ള മികച്ച ഗ്രാമപഞ്ചായത്തുകളുടെ പുരസ്കാരത്തിന് പടിഞ്ഞാറേ കല്ലട, ശാസ്താംകോട്ട എന്നിവയും അർഹമായി. 18, 19 തീയതികളിൽ തൃത്താല ചാലിശേരിയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി പുരസ്കാരങ്ങൾ വിതരണം ചെയ്യും. 

Eng­lish Sum­ma­ry: Project Excel­lence: Kol­lam Pan­chay­at in Swaraj Trophy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.