24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024

ബന്ദിപ്പൂർ കടുവകളുടെ പ്രധാന ആവാസകേന്ദ്രമാകുന്നതെങ്ങനെ?

Janayugom Webdesk
ന്യൂഡല്‍ഹി
April 8, 2023 7:45 pm

ലോകത്ത് വംശനാശഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണത്തിനായി ഇന്ദിരാഗാന്ധി സർക്കാര്‍ ആരംഭിച്ച പ്രോജക്ട് ടൈഗർ പദ്ധതിക്ക് 50 വയസ് പൂര്‍ത്തിയാകുന്നു. പദ്ധതിയുടെ തുടക്കത്തിൽ ഇന്ത്യയിൽ ഒമ്പത് കടുവാ സങ്കേതങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. 1973ൽ ഏപ്രില്‍ ഒന്നിനാണ് ബന്ദിപൂര്‍ റിസര്‍വ് പ്രോജക്ട് ടൈഗറിന്റെ ഭാഗമായത്. തുടക്കത്തില്‍ 12 കടുവകളാണ് ഉണ്ടായിരുന്നത്. വ്യാപകമായ വേട്ടയാടലാണ് കടുവകളെ വംശനാശത്തിന്റെ വക്കിലേക്ക് തള്ളിവിട്ടത്. കടുവകളുടെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പദ്ധതി പിന്നീട് ഏറെ സഹായിച്ചിരുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 2018ല്‍ കടുവകളുടെ എണ്ണം 126 ആയിരുന്നു. ഇന്ന് അത് 173 ആണ്. 

1941 ഫെബ്രുവരി 19ന് ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച വേണുഗോപാല വന്യജീവി പാർക്കിന്റെ ഭൂരിഭാഗം വനപ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് കര്‍ണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്യാനം രൂപീകരിച്ചത്. പ്രോജക്ട് ടൈഗർ നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കർണാടക. 1985ൽ 874.20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം വിപുലീകരിച്ച് പിന്നീട് ബന്ദിപ്പൂർ ദേശീയോദ്യാനം എന്ന പേരില്‍ മാറ്റി റിസർവ് പ്രോജക്ട് ടൈഗർ പദ്ധതിക്ക് കീഴിൽ ചേര്‍ക്കപ്പെട്ടത്. 912.04 ചതുരശ്ര കിലോമീറ്ററാണ് ബന്ദിപ്പൂറിന്റെ വിസ്തൃതി. സമ്പന്നമായ ജൈവവൈവിധ്യം ലോകമെമ്പാടുമുള്ള വന്യജീവി പ്രേമികൾക്കും പ്രകൃതിസ്‌നേഹികൾക്കും ബന്ദിപ്പൂർ ടൈഗർ റിസർവ് ഏറെ ജനപ്രിയമാക്കി. 2007–08ൽ കർണാടക ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ പ്ലാന്റേഷൻ ഏരിയയോട് ചേർന്ന് 39.80 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഈ ഡിവിഷനു കൈമാറി. 

2010–11ൽ നുഗു വന്യജീവി സങ്കേതം വന്യജീവി വിഭാഗത്തിന് കൈമാറി.വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ മൈസൂർ ഭരണാധികാരികൾ 1901‑ൽ മൈസൂർ ഗെയിം ആൻഡ് ഫിഷ് പ്രിസർവേഷൻ ആക്ട് പാസാക്കുകയും ടൈഗർ ബ്ലോക്കുകൾ കണ്ടെത്തി കടുവയെ വെടിവയ്ക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി മൈസൂർ ഗസറ്റിയർ രേഖപ്പെടുത്തുകയും ചെയ്തു. തമിഴ്‌നാട്ടിലെ നീലഗിരി ബയോസ്ഫിയർ റിസർവിലും കേരളത്തിലെ വയനാട് വനമേഖലയും ബന്ദിപ്പൂർ കടുവാ സങ്കേതത്തോടൊപ്പം ഉള്‍പ്പെടുന്നവയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകൾ ഉള്ളതും ഏഷ്യൻ ആനകളുടെ(724) ഏറ്റവും ജനസംഖ്യയുമാണ് ഇവിടെയുള്ളത്. വന്യ മൃഗങ്ങളെ വേട്ടയാടുന്നതിനെതിരെയുള്ള പട്രോളിംഗ്, ആവാസ പരിപാലനം, സാമൂഹിക അധിഷ്ഠിത സംരക്ഷണ പരിപാടികൾ ബന്ദിപ്പൂരില്‍ നേട്ടങ്ങള്‍ വഴിയൊരുക്കിയത്. പ്രദേശവാസികള്‍ ബഫർ സോണുകള്‍ കൈയേറ്റമാണ് അധികൃതര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വേട്ടയാടൽ വിരുദ്ധ പട്രോളിംഗ്, ആവാസ പരിപാലനം, സാമൂഹിക അധിഷ്ഠിത സംരക്ഷണ പരിപാടികൾ എന്നിവ ബന്ദിപ്പൂരില്‍ മികച്ച നില്‍കന്നത്.

നാളെ മൈസൂരിൽ പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാകുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കടുവകളുടെ ഏറ്റവും പുതിയ എണ്ണം പുറത്തുവിടും. കടുവ സംരക്ഷണത്തിനായുള്ള സർക്കാരിന്റെ കാഴ്ചപ്പാട് ‘അമൃത് കാല’ത്തിൽ എന്ന രേഖയും ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. നാളെ മുതൽ മൈസൂരിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയാണ് നടക്കുന്നത്. പദ്ധതിയുടെ സ്മരണാർത്ഥം 50 രൂപ നാണയവും പ്രധാനമന്ത്രി പുറത്തിറക്കും. കടുവ, സിംഹം, പുള്ളിപ്പുലി, മഞ്ഞു പുള്ളിപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നീ ഏഴ് വലിയ പൂച്ചകളുടെ സംരക്ഷണത്തിലും പരിപാലനത്തിലും ഐബിസിഎ ശ്രദ്ധ കേന്ദ്രീകരിക്കും. 

Eng­lish Summary;Project Tiger turns 50; Bandipur is a pop­u­lar hub
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.