
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആൽവാർപ്പേട്ടിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി നൂറിലധികം സിനിമകൾക്ക് ബാബു ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. എം ജി ആർ, ശിവാജി ഗണേശൻ, കമൽഹാസൻ തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മാത്രം 27 സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.
എവിഎം സ്റ്റുഡിയോയുടെ നിരവധി ഹിറ്റ് സിനിമകളുടെ വിജയത്തിന് പിന്നിൽ ബാബുവിന്റെ ക്യാമറ മികവുണ്ടായിരുന്നു. മുരട്ടുകാളൈ, പായുംപുലി, സകലകലാവല്ലഭൻ, തൂങ്കാതെ തമ്പി തൂങ്കാതെ, പോക്കിരിരാജ, പ്രിയ തുടങ്ങിയവ അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച ശ്രദ്ധേയ തമിഴ് ചിത്രങ്ങളാണ്. 2001‑ൽ പ്രഭു പ്രധാന വേഷത്തിലെത്തിയ ‘താലികാത്ത കാളി അമ്മൻ’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.