ഗുരുവായൂർ ദേവസ്വത്തിൽ മാനേജരടക്കം തസ്തികകളിലേക്ക് രണ്ടു മാസത്തിനകം സ്ഥാനക്കയറ്റം നടപ്പാക്കണമെന്ന് ഹൈകോടതി. ഇതിനുള്ള നടപടിക്രമങ്ങൾ ഡിപ്പാർട്മെന്റെൽ പ്രമോഷൻ കമ്മിറ്റി (ഡിപിസി) ഉടൻ പൂർത്തിയാക്കണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനോട് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് നൽകിയ സ്ഥാനക്കയറ്റം താൽക്കാലികമാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്. മൂന്ന് അസി. മാനേജർമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് തീരുമാനമെടുക്കാൻ മാനേജിങ് കമ്മിറ്റിക്ക് നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഫയൽ ചെയ്ത അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.
റിക്രൂട്ട്മെന്റ് ബോർഡിന്റെ അപ്പീൽ ഡിവിഷൻബെഞ്ച് തീർപ്പാക്കുകയും ദേവസ്വം മാനേജിങ് കമ്മിറ്റി മുൻ അഡ്മിനിസ്ട്രേറ്റർ നൽകിയ അപ്പീൽ തള്ളി.
യോഗ്യതയും കഴിവും കണക്കിലെടുത്ത് നിയമിക്കുന്ന സെലക്ഷൻ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് നടത്തേണ്ടതെങ്കിലും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റത്തിൽ ദേവസ്വം മാനേജിങ് കമ്മിറ്റിക്കാണ് അധികാരമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.
English summary;Promotion to Guruvayur Devaswom posts should be implemented within two months; High Court
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.