സപ്ലൈകോയ്ക്കെതിരെയുള്ള കുപ്രചാരണം റിലയന്‍സിനു വേണ്ടിയുള്ളതാണെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. കേരളത്തിലെ ഗ്രാമങ്ങളിലുള്‍പ്പെടെ റിലയന്‍സിനെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുപ്രചാരണം.
പൊതുവിപണിയില്‍ നന്നായി ഇടപെടുന്ന പ്രസ്ഥാനമാണ് സപ്ലൈകോ. സാമ്പത്തിക പ്രയാസങ്ങളുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ അതിലെ ജീവനക്കാര്‍ക്കും, അതിനെ ആശ്രയിക്കുന്ന പൊതുജനങ്ങള്‍ക്കും പ്രയാസകരമായ ഒരു നിലപാടും സ്വീകരിക്കില്ലെന്നും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.
സപ്ലൈകോയുടെ പ്രയാസങ്ങള്‍ മാറ്റുകയാണ് ലക്ഷ്യം. അതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സപ്ലൈകോയിലെ ഒരു തൊഴിലാളിയെയും പിരിച്ചുവിട്ടിട്ടില്ലെന്നും ഒരു ഔട്ട്‌ലെറ്റും അടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ വിലകുറഞ്ഞ രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കാട്ടുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊതുവിതരണ ശൃംഖലയിലൂടെ മാത്രം കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതിനെ അട്ടിമറിച്ചാണ് ഭാരത് അരി വിതരണം നടത്തുന്നത്. വിപുലമായ വിതരണ സംവിധാനമുള്ള കേരളത്തില്‍ അതിലൂടെ ചെയ്യാതെ, സ്വകാര്യ കച്ചവടക്കാരെപ്പോലെ അരി വിതരണം ചെയ്യുന്ന നടപടി കേരളത്തിനും രാജ്യത്തിനും യോജിച്ചതല്ല. മറ്റൊരു സംസ്ഥാനത്തും ഈ ഭാരത് അരി വില്പന നടത്തുന്നില്ല. എന്തിനാണ് കേരളത്തില്‍ തിരക്ക് കൂട്ടിയതെന്ന് മന്ത്രി ചോദിച്ചു.
English Summary: Propaganda for Reliance: Minister GR Anil
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.