മുള്ളൂർക്കരയിൽ ബിജെപിയിൽ ചേർന്നവർ ആരും സിപിഐക്കാരല്ലെന്ന് സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അറിയിച്ചു. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ ഉപ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിക്കെതിരായി മത്സരിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിന്റെ പേരിൽ സിപിഐയിൽ നിന്ന് പുറത്താക്കിയവരാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനപ്രകാരം മത്സരിച്ച ജയിച്ച സിപിഐ(എം) അംഗത്തിന്റെ മരണത്തെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുകയും പാർട്ടി നിലപാടിനെതിരെ പ്രവർത്തിക്കുകയും ചെയ്തവരെ മുന്‍പ് തന്നെ സിപിഐ ജില്ലാ സെക്രട്ടറി പങ്കെടുത്ത മണ്ഡലം കമ്മിറ്റി യോഗത്തില്‍ വച്ച് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരില്‍ പുറത്താക്കിയതാണ്. സിപിഐ ഓഫീസ് ഇനി മുതല്‍ ബിജെപി ഓഫീസായി പ്രവര്‍ത്തിക്കുമെന്ന പ്രചാരണവും തെറ്റാണ്. പുറത്താക്കപ്പെട്ടവര്‍ താല്‍ക്കാലികമായി വാടകക്ക് എടുത്ത ഉപയോഗിച്ചിരുന്ന മുറിയാണത്. സിപിഐ അംഗങ്ങൾ ആരും ബിജെപിയിൽ ചേർന്നിട്ടില്ല. പി എ കൃഷ്ണദാസ് ലോക്കല്‍ സെക്രട്ടറി ആയിട്ടുള്ള കമ്മിറ്റിയാണ് മുള്ളൂർക്കരയിൽ പ്രവർത്തിക്കുന്നതെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.