9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 7, 2025
March 28, 2025
March 23, 2025
March 22, 2025
March 19, 2025
March 19, 2025
March 15, 2025
March 12, 2025
March 12, 2025
March 7, 2025

സ്വത്ത് തർക്കം; വർക്കലയിൽ 56കാരിയെ ഭർതൃ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തി

Janayugom Webdesk
തിരുവനന്തപുരം:
July 16, 2023 3:47 pm

കുടുംബ വഴക്കിനെ തുടർന്ന് വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി ലീനാമണി(56) ആണ് കൊല്ലപ്പെട്ടത്. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയത്. ഷാജി, അഹദ്, മുഹ്‌സിൻ എന്നിവരാണ് കൊലപാതകത്തിന് പിന്നിൽ. കൊലയ്ക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു.

ഒന്നര വർഷം മുൻപ് ലീനയുടെ ഭർത്താവ് മരിച്ചിരുന്നു. ഭർത്താവിന്റെ സ്വത്ത് വകകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ലീന പൊലീസിലും കോടതിയിലും പരാതി നൽകിയിരുന്നു. കേസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് കൊലപാതകം. 40 ​ദിവസം മുൻപ് ലീനയുടെ വീട്ടിലേക്ക് പ്രതിയായ അഹദും കുടുംബവും താമസത്തിനു വന്നിരുന്നു. അന്ന് മുതലേ ഇരുകുടുംബങ്ങളും തമ്മിൽ പല പ്രശ്നങ്ങളും നടന്നിരുന്നു. ഇതിനെ തുടർന്ന് ലീനയ്ക്ക് കോടതിയിൽ നിന്ന് സംരക്ഷണ ഓർഡർ നൽകിയിരുന്നു. ഈ വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

eng­lish summary;Property dis­pute; A 56-year-old woman was hacked to death by her hus­band’s broth­ers in Varkala

you may also like this video;

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.