ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തിനെതിരെ പ്രതിഷേധം നടത്തിയ വിദേശികളെ പുറത്താക്കുമെന്ന് കുവൈറ്റ്.
പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദേശികള്‍ കുവൈറ്റില്‍ പ്രതിഷേധവും ധരണയും നടത്തുന്നത് നിയമവിരുദ്ധമാണ്. രാജ്യത്തെ നിയമം ലംഘിച്ചുവെന്നു കാണിച്ചാണ് നടപടി.
പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്ത് പ്രത്യേകകേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കാന്‍ ഇവര്‍ക്ക് അനുമതി നിഷേധിക്കും. വിദേശത്തുനിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുറത്താക്കുന്നവര്‍ ഏതുരാജ്യക്കാരാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെ ഗര്‍ഫ് രാജ്യങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. അറബ് രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
English summary;Prophet reference; Kuwait to expel protesters
You may also like this video ;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.