6 December 2025, Saturday

Related news

December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 2, 2025
November 28, 2025
November 27, 2025
November 23, 2025
November 23, 2025

ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള നിർദേശം ‘വെറും ആശ’ മാത്രം; ട്രംപിനോട് പ്രതികരിച്ച് ഇറാൻ

Janayugom Webdesk
ടെഹ്‌റാൻ
October 12, 2025 10:30 am

ഇസ്രയേലുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ സാധ്യതയുണ്ടെന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ ‘വെറും ആശ’ മാത്രമാണെന്ന് വിശേഷിപ്പിച്ച് ഇറാൻ. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് ഇറാൻ ശനിയാഴ്ച വ്യക്തമാക്കി.

ഇസ്രയേൽ നാല് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കരാറായ എബ്രഹാം ഉടമ്പടിയെ സൂചിപ്പിച്ച്, “ആർക്കറിയാം, ഒരുപക്ഷേ ഇറാനും ഇതിൽ ചേർന്നേക്കാം” എന്ന് ട്രംപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ട്രംപിന്റെ ഈ നിർദേശത്തിന് വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചി ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ മറുപടി നൽകുകയായിരുന്നു. “വംശഹത്യ ചെയ്യുകയും കുട്ടികളെ കൊല്ലുകയും ചെയ്യുന്ന ഒരു അധിനിവേശ ഭരണകൂടത്തെ ഇറാൻ ഒരിക്കലും അംഗീകരിക്കില്ല,” അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.