13 February 2026, Friday

Related news

February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 30, 2026
January 28, 2026

സുപ്രീംകോടതിക്കെതിരായ ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
April 21, 2025 10:49 am

സുപ്രിംകോടതിക്കെതിരായ ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകതന്‍ അറ്റോര്‍ണി ജനറലിന് കത്തയച്ചു. അഭിഭാഷകന്‍ അനസ് തന്‍വീറാണ് കത്തയച്ചത്. ദുബെയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അവഹേളനം നിറഞ്ഞതും പ്രകോപനപരമാണെന്നും കത്തില്‍ പറയുന്നു. അതേ സമയം ദുബയ്ക്കെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത് .രാജ്യത്തുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം സുപ്രീംകോടതി ചീഫ് ജസ്റ്റിസാണെന്നായിരുന്നു ദുബെയുടെ വിവാദ പരാമർശം.

രാജ്യത്ത് നടക്കുന്ന സിവിൽ യുദ്ധത്തിനെല്ലാം കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നാണ് എംപി പറഞ്ഞത്. സുപ്രീംകോടതി നിയമങ്ങളുണ്ടാക്കുകയാണെങ്കിൽ പാർലമെന്റ് അടച്ചൂപൂട്ടണമെന്നും ബിജെപി എംപി പറഞ്ഞു. മതസ്പർദ്ധയടക്കം രാജ്യത്ത് വളർത്തുന്നത് സുപ്രീംകോടതിയും ചീഫ് ജസ്റ്റിസുമാണ്. തന്റെ അധികാരപരിധി മറികടന്നാണ് സുപ്രീംകോടതി നീങ്ങുന്നത്. എല്ലാവർക്കും എല്ലാ ആവശ്യത്തിനായും സുപ്രീംകോടതിയെ സമീപിക്കാമെങ്കിൽ‌ പാർലമെന്റ് അടച്ചിടണം​ദുബെ അഭിപ്രായപ്പെട്ടു.

വഖഫ് നിയമത്തിനെതിരെയും സംസ്ഥാനങ്ങളിലെ ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെതിരെയും സുപ്രീംകോടതി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപിയും കേന്ദ്രസർക്കാരും ജുഡീഷ്യറിയെ കടന്നാക്രമിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി രം​ഗത്തെത്തുന്നത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിനെതിരെയാണ് ദുബെയുടെ വിവാദ പരാമർശം നടത്തിയത്. എക്സിൽ പങ്കുവെച്ച ഹിന്ദി പോസ്റ്റിലൂടെയാണ് സുപ്രീംകോടതിയെ
അവഹേളിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.