23 January 2026, Friday

Related news

January 22, 2026
January 21, 2026
January 18, 2026
January 18, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026

ഡല്‍ഹിയില്‍ ഇൻഡിഗോയ്ക്കെതിരെ പ്രതിഷേധം; വസ്ത്രമൂരുമെന്ന് ഭീഷണിപ്പെടുത്തി യാത്രക്കാരന്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 5, 2025 6:23 pm

ഇൻഡിഗോ വിമാന സർവീസുകളിലെ രാജ്യവ്യാപകമായ പ്രതിസന്ധി തുടരുന്നതിനിടെ, ഡല്‍ഹി വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിൽ പ്രതിഷേധ സൂചകമായി വസ്ത്രമൂരുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരന്റെ വീഡിയോ പുറത്ത്. കടുത്ത ദേഷ്യത്തിലായിരുന്ന യാത്രക്കാരൻ ഷർട്ട് ഊരിയെറിഞ്ഞ ശേഷം ഉദ്യോഗസ്ഥരോട് ആവർത്തിച്ച് ‘ഞാൻ എന്റെ വസ്ത്രങ്ങൾ ഊരിയെറിയും’ എന്ന് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.

രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന പ്രതിസന്ധിക്ക് കാരണമായ ഇൻഡിഗോയുടെ താളം തെറ്റലിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിയ ദിവസമാണ് ഈ സംഭവം നടന്നത്. ഡല്‍ഹി വിമാനത്താവളത്തിൽ നിന്ന് അർദ്ധരാത്രി വരെ പുറപ്പെടേണ്ട എല്ലാ ആഭ്യന്തര വിമാനങ്ങളും ഇൻഡിഗോ റദ്ദാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.