
ഭാരത് മണ്ഡപില്‍ എഐ ഇംപാക്ട് ഉച്ചകോടിയില്‍ ടീഷര്‍ട്ടൂരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ബാനു ചിബ് അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് ഉദയ് ബാനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് .കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിളിച്ചുവരുത്തിയിരുന്നു. എഐ ഉച്ചകോടിയിലെ പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ച് ഉദയ്ബാനുവിന് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വാദം.
ചൊവ്വാഴ്ച പത്ത് മണിയോടെ ഉദയ്ബാനുവിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.അതേസമയം, ദേശീയ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് ഡല്‍ഹിയിലെ സംഘടനാ ആസ്ഥാനത്തിന് സമീപം തമ്പടിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് എഐ ഉച്ചകോടിയില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും എതിരെ മുദ്രാവാക്യം വിളിച്ച് ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധം രേഖപ്പെടുത്തിയത്.
എപ്സ്റ്റീന് ഫയല്‍സില്‍ മോഡിയുടെ പേരുള്‍പ്പെട്ടതും പരാമര്‍ശിച്ചായിരുന്നു യുവാക്കള്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധക്കാരുടെ കയ്യില്‍ മോഡിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രം പതിച്ച ടീഷര്‍ട്ടും ഉണ്ടായിരുന്നു.വൃത്തികെട്ടതും നഗ്നവുമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും രാജ്യത്തിന് സന്തോഷം വരുന്ന കാര്യങ്ങള്‍ അവര്‍ മുടക്കുമെന്നും പ്രധാനമന്ത്രി മോഡി മീററ്റില്‍ ഒരു റാലിക്കിടെ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.