22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 19, 2024
November 26, 2024
November 26, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 15, 2024
November 15, 2024

മോഡിക്കെതിരെ യുഎസില്‍ പ്രതിഷേധം 

Janayugom Webdesk
ന്യൂയോര്‍ക്ക്
June 22, 2023 10:15 pm
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ യുഎസില്‍ വന്‍ പ്രതിഷേധം കനക്കുന്നു. മാന്‍ഹട്ടന്‍ നഗരത്തില്‍ മോഡിക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച ട്രക്കുകള്‍ പോകുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് എന്തുക്കൊണ്ടാണ് ഇന്ത്യ ഇന്ന് വംശഹത്യയുടെ നിരീക്ഷണത്തിലായതെന്ന്  മോഡിയോട് ചോദിക്കാൻ ആവശ്യപ്പെടുന്ന പോസ്റ്ററുകളുമുണ്ട്. ലൈംഗികാതിക്രമക്കേസില്‍ ബിജെപി എംപിയും മുന്‍ റെസ്‌ലിങ് അസോസിയേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരായ സമരം, പൗരത്വ ഭേദഗതി സമരത്തിന്റെ ഭാഗമായതിന് ജെഎൻയു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റിലായ സംഭവം തുടങ്ങിയവ പ്രതിഷേധ ബോര്‍ഡില്‍ പതിപ്പിച്ചിട്ടുണ്ട്. മോഡിയുടെ യുഎസ് കോണ്‍ഗ്രസിലെ പ്രസംഗം രണ്ട് എംപിമാര്‍ ബഹിഷ്ക്കരിച്ചിരുന്നു.
eng­lish sum­ma­ry; Protest against Modi in US
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.